Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadayar Ilangavu

Kottayam

വ​ട​യാ​ർ ഇ​ള​ങ്കാ​വ് ക്ഷേ​ത്ര​ക്കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മി​ക്ക​ണം

ത​ല​യോ​ല​പ്പ​റ​മ്പ്: വ​ട​യാ​ർ മേ​ജ​ർ ഇ​ള​ങ്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ക്ഷേ​ത്ര​ക്കു​ളം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ. വ​ർ​ഷ​ങ്ങ​ളാ​യി കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. നാ​ലു​ചു​റ്റും വ​ള​ർന്നു​ക​യ​റി​യ കാ​ട് ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടി​മാ​റ്റി​യ​ത് അ​ടു​ത്ത കാ​ല​ത്താ​ണ്.

സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ഷേ​ത്ര​ക്കു​ള​ങ്ങ​ൾ പ​ട​വു​ക​ൾകെ​ട്ടി സം​ര​ക്ഷി​ച്ചു മ​നോ​ഹ​ര​മാ​ക്കു​മ്പോ​ൾ മൂ​വാ​റ്റു​പു​ഴ​യാ​റി​നോ​ട് ചേ​ർ​ന്നുനി​ൽ​ക്കു​ന്ന ഇ​ള​ങ്കാ​വ് ക്ഷേ​ത്ര​ക്കു​ളം ന​വീ​ക​രി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

2018ലെ ​പ്ര​ള​യ​ത്തി​ലാ​ണ് സം​രക്ഷ​ണ​ഭി​ത്തി​യു​ടെ ക​ല്ലു​ക​ൾ ഭൂ​രി​ഭാ​ഗ​വും അ​ട​ർ​ന്നു​വീ​ണ​ത്. സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ദേ​വ​സ്വം ബോ​ർ​ഡ് മു​മ്പാ​കെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.


ക്ഷേ​ത്ര​ക്കു​ള​ത്തി​ന്‍റെ ന​വീ​ക​രണ​ത്തി​നൊ​പ്പം ത​ല​യോ​ല​പ്പ​റ​മ്പ്- വൈ​ക്കം പ്ര​ധാ​ന റോ​ഡ​രി​കി​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു സ​മീ​പം അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ലം​പൊ​ത്താ​റാ​യ ചു​റ്റു​മ​തി​ൽ പൊ​ളി​ച്ചു​പ​ണി​യ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up